District News
വൈക്കം: നഗരസഭ ആരോഗ്യവിഭാഗത്തിന് മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിന് പുതിയ ടിപ്പർ ലോറി. ഓഗസ്റ്റ് 15ന് ടിപ്പർലോറി ഫ്ലാഗ് ഓഫ് ചെയ്യും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ 35 ലക്ഷം രൂപ വകയിരുത്തി നഗരസഭയ്ക്കായി വാങ്ങുന്ന ടിപ്പർ ലോറി നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തറിന്റെ നേതൃത്വത്തിൽ നഗരസഭ വിഭാഗം ഷോറൂമിൽ എത്തി പരിശോധന നടത്തി.
ലോറിയുടെ പ്രത്യേകം രൂപകല്പന ചെയ്ത ബോഡിയുടെ പണികൾ ഒരുമാസത്തിനകം പൂർത്തിയാകും. ടിപ്പർ ലോറി ഓടിത്തുടങ്ങുന്നതോടുകൂടി നഗരത്തിലെ മാലിന്യനീക്കത്തിൽ വേഗം കൈവരും.
ടാറ്റ 912 എൽപികെ മോഡൽ ടിപ്പർ ലോറിയാണ് പ്രത്യേക രൂപകല്പനയോടുകൂടി പുറത്തിറക്കുന്നത്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭ സെക്രട്ടറി ആർ. രഞ്ജിത്ത് നായർ, സൂപ്രണ്ട് പ്രശാന്ത്, എസ്ഡബ്ല്യൂഎം എൻജിനിയർ എസ്. ശരണ്യ എന്നിവരും ചെയർമാനൊപ്പം ലോറിയുടെ രൂപകല്പന വിലയിരുത്താനെത്തി. സാങ്കേതിക പരിശോധനകൾക്ക് കെഎസ്ഡബ്ല്യുഎംപി ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.
Kerala
കോഴിക്കോട്: ടിപ്പര് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര് മരിച്ചു. കോഴിക്കോട് മാവൂര് കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ മാവൂര് കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണിപറമ്പിലെ ക്രഷറില് നിന്ന് എം-സാന്ഡുമായി പോവുകയായിരുന്ന ലോറിക്ക് കയറ്റത്തിനിടയില് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്ന്ന് അതിവേഗത്തില് പിന്നോട്ട് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.
അപകടം നടന്നയുടന് തന്നെ നാട്ടുകാര് എത്തി രക്ഷാപ്രവര്ത്തനം നടത്തി. ക്യാബിനിനുള്ളില് കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതല് ആളുകളെത്തിയതോടെ സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മാവൂര് പോലീസ് സംഭവത്തില് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മുക്കം: മാവൂർ കണ്ണി പറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളയന്നൂർ വടക്കേടത്ത് പരേതനായ ചെറിയോൻ ഹാജിയുടെ മകനും മുസ്ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി (വിച്ചാപ്പു -38) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.
അരയങ്കോട് കൈത്തൂട്ടിമുക്ക് ക്രഷറിൽ നിന്ന് എം സാൻഡ് കയറ്റിയ നിസാൻ ടിപ്പർ ലോറി റോഡിലെ കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജംഷീറ മുണ്ടുമുഴി. മക്കൾ: ഹാദി റഹ്മാൻ, അഫി റഹ്മാൻ (ഇരുവരും വിരിപ്പാടം എഎംയുപി സ്കൂൾ വിദ്യാർഥികൾ), ഹെൻസ ഫാത്തിമ (കുറ്റിക്കടവ് ഇഖ് റഹ് ഇസ്ലാമിക് നഴ്സറി സ്കൂൾ വിദ്യാർഥിനി). മാതാവ്: പരേതയായ ഖദീജ വടക്കേടത്ത്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, പരേതനായ ഉമ്മർ, ബഷീർ, സൈതു മുഹമ്മദ്, അബ്ദുൽ അസീസ് (ഇന്ത്യൻആർമി ഉത്തർപ്രദേശ്), ഹാരിസ് (ഒമാൻ), റംല വിരിപ്പാടം, സുഹറ ആലിൻതറ.
District News
തിരുവനന്തപുരം : കല്ലമ്പലത്ത് ടിപ്പർ ലോറി ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ വയോധികൻ മരിച്ചു. കല്ലമ്പലം മാവിൻമൂട് ചിറ്റയക്കോട് പുത്തൻവിള വീട്ടിൽ ബാബു (60) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കല്ലമ്പലം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. കല്ലമ്പലത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തെ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറി ഇ ടിച്ചിടുകയായിരുന്നു.
ടിപ്പർ ലോറിയുടെ ടയറുകൾ ബാബുവിന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിർത്താതെ പോയ ടിപ്പർ ലോറിയെ പോലീസ് പിന്തുടർന്ന് ആറ്റിങ്ങലിനു സമീപം വച്ച് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. കല്ലമ്പലം പോലീസ് മേൽ നടപടി സ്വീകരിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മൂന്ന് മരണം. ബസ് കാത്തുനിന്ന ആളുകളുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ഇടിച്ചു കയറിയാണ് അപകടം. കുട്ടികൾ ഉൾപ്പെടെയുള്ളവർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേരാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നതെന്നും അപകടത്തിൽ പെട്ടതെന്നും വ്യക്തമല്ല. പ്രായമായവർ ഉൾപ്പെടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും ലോറി അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
Kerala
തിരുവനന്തപുരം: ചിപ്സ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് അപകടം. നെടുമങ്ങാട്-വെള്ളനാട് റോഡിൽ കുറിഞ്ചിലക്കോട് മണ്ണാറംപാറയിൽ കഴിഞ്ഞ ദിവസം രാവിലെ 7.30യോടെയാണ് അപകടം നടന്നത്.
കാറിനെ ഇടിക്കാതിരിക്കാനായി തിരിക്കുമ്പോൾ ലോറി മറിയുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കില്ല. റോഡിൽ ആരും ഇല്ലായിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി.
District News
തൃക്കരിപ്പൂർ: മണൽ ലോഡുമായെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ മതിൽ തകർത്ത് ഇടിച്ചുകയറി മറിഞ്ഞു. പയ്യന്നൂരിലെ കൂൾബാർ ഉടമ സി.കെ. സെയ്ദു ഹാജിയുടെ വീട്ടുു മു റ്റത്ത് നിർത്തിയിട്ട കാറിന്റെ പിറകിലിടിച്ച ടിപ്പർ ലോറി ഗേറ്റും രണ്ടു ഭാഗത്തെ മതിലുകളും തകർത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു തൃക്കരിപ്പൂർ വടക്കേകൊവ്വലിലാണ് അപകടം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ മുൻവശത്തെ ടയർ പൊട്ടി ഓവുചാലിന് മുകളിലൂടെ നിയന്ത്രണം വിട്ട് വീട്ടുമതിലും ഗേറ്റും തകർത്ത് മറിയുകയായിരുന്നു. അപകടസമയത്ത് പാതയോരത്തും വീടിന്റെ പരിസരത്തും ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
.
Kerala
പത്തനംതിട്ട: നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണ അന്ത്യം. പത്തനംതിട്ട പറക്കോട് ഞായറാഴ്ച രാവിലെ 3.30നുണ്ടായ അപകടത്തിൽ പറക്കോട് പീഠികയിൽ മറിയം ബീവി (65) ആണ് മരിച്ചത്.
വീട്ടിൽ മറിയം ബീവി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി എത്തിയ ടോറസാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. അടൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് വയോധികയെ പുറത്തെടുത്തത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകും.
Kerala
പുനലൂർ: ശക്തമായ വേനൽമഴയിൽ കൂറ്റൻ സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷനിലേക്ക് തകർന്ന് വീണ് ടിപ്പർ ലോറിയുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. പെയിന്റിംഗ് തൊഴിലാളി പിറവന്തൂർ വന്മള പള്ളി അയ്യത്തു വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിനോട് ചേർന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. 25 അടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് ഭീത്തി 50 അടിയോളം നീളത്തിൽ പൂർണമായി തകർന്നു വീണു.
സമീപമുണ്ടായിരുന്ന മറ്റൊരു ഓടിട്ട പഴയ കെട്ടിടവും ഭാഗികമായി തകർന്നു. സർവീസ് സെന്ററിലുണ്ടായിരുന്ന സ്കൂൾ വാഹനവും ടിപ്പറും ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു.
സ്കൂൾ വാനിൽ പെയിന്റ് ചെയ്തുകൊണ്ടു നിന്ന സിജു തോമസ് ശക്തമായ ഇടിമുന്നലിനേയും മഴയെയും തുടർന്ന് ഇവിടുണ്ടായിരുന്ന ടിപ്പർ ലോറിയുടെ കാബിനിലേക്ക് കയറിയതായിരുന്നു. കലയനാട് സ്വദേശിയായ ഡ്രൈവർ ഷിബു ടിപ്പറിന് പിന്നിലേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
പുനലൂർ ഫയർഫോഴ്സും പോലീസും സംഭവം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് യുവാവിനെ പുറത്തെടുത്തത്. ശക്തമായ മഴയും പ്രദേശത്തെ വെള്ളക്കെട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിജുവിന്റെ മൃതദേഹം പുനലൂർ താൂലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് സിജു വിന്റെ ഭാര്യ.
District News
കടയ്ക്കല് : അവധി ദിവസം കേന്ദ്രീകരിച്ച് അനധികൃതമായി മണ്ണ് ഇടിച്ചു കടത്തിയ ടിപ്പര് ലോറിയും ജെസിബിയും കുളത്തൂപ്പുഴ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് കുളത്തൂപ്പുഴ സര്ക്കിള് ഇന്സ്പെക്ടര് വി. അജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ടു ടിപ്പര് ലോറികളും ഒരു ജെസിബിയും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അരിപ്പ ഭാഗത്തുകൂടി രാത്രിയില് മണ്ണ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് സംഘം ഇവിടെയെത്തുകയായിരുന്നു.
ആദ്യം മണ്ണുമായി എത്തിയ ടിപ്പര് പിടികൂടി. പിന്നീട് ഇവരില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് ചിതറ പോലീസ് സ്റ്റേഷന് പരിധിയില് മടത്തറക്കു സമീപം വേങ്കൊല്ലയില് നിന്നും മറ്റൊരു ടിപ്പറൂം ജെസിബിയും പിടികൂടുകയായിരുന്നു. ഇവ രണ്ടും പിന്നീട് ചിതറ പോലീസിന് കൈമാറി. അനധികൃത മണ്ണ് കടത്ത് സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ സര്ക്കിള് ഇന്സ്പെക്ടര് വി. അജേഷ് പറഞ്ഞു
District News
അടൂർ: ഇളമണ്ണൂർ ഏനാദി മംഗലം പഞ്ചായത്തിന്റെ മുൻവശത്തുള്ള കിൻഫ്രാ റോഡിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ച് ഡീസൽ റോഡിലേക്ക് ചോർന്നു.
വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർന്നതോടെ അഗ്നി രക്ഷ സേനാ പ്രവർത്തകർ മരപ്പൊടി വിതറി റോഡിൽ പടർന്ന ഡീസൽ ആഗിരണം ചെയ്ത് അപകടം ഒഴിവാക്കി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ പത്തനാപുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.
വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്സി കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടറും സഹോദരങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
ഗുരുവായൂർ: ചൂൽപ്പുറത്ത് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്ക് യാത്രികന് പരിക്ക്.
പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിന്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ബൈക്ക് യാത്രികനായ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്റെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.
ഗിരിജ സമീപത്തെ മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്റെ കൈക്കും ഇടയിൽ കുടുങ്ങി. മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശത്തെ കൈതട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല.
ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ ശരത് ജോലിക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി.
ഇതേ തുടർന്ന് ചാവക്കാട് കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പണിക്കവീട്ടിൽ ഗഫൂറിന്റെ മതിലും തകർന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.
Kerala
തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിനു വന്നവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. വിവാഹത്തിനു വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ റോഡിൽ ഗതാഗത തടസമുണ്ടായിരുന്നു.
ഇതിനിടെ ഈ റോഡിലൂടെ എത്തിയ ടിപ്പർ ഹോൺ മുഴക്കിയതിനെത്തുടർന്ന് കല്യാണത്തിനു വന്നവരും ടിപ്പർ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു.
മർദിച്ചവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. ഇത് സംഘർഷത്തിലും കല്ലേറിലും കലാശിക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
Kerala
മലപ്പുറം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്തുണ്ടായ അപകടത്തിൽ മരുതുങ്ങൽ സ്വദേശി നന്ദൻ (23) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.